നെറ്റിയില്‍ സിന്ദൂരം അണിയാത്തതിന്റെ പേരില്‍ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയെ ശകാരിച്ച് ബിജെപി എംപി. കര്‍ണാടക ബിജെപി എംപി എസ് മുനിസ്വാമിയാണ് യുവതിയോട് മോശമായി പെരുമാറിയത്. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന-വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംപി.
കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എംപിയാണ് എസ്.മുനിസ്വാമി. ആദ്യം ഒരു സിന്ദൂരം അണിയൂ…നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ ? നിങ്ങള്‍ക്ക് സാമാന്യബുദ്ധി ഇല്ല,’ എന്നാണ് എംപി കച്ചവടക്കാരിയോട് പറഞ്ഞത്.
വേദിക്കരികിലുള്ള കടയില്‍ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയെ ആണ് എംപി ശകാരിച്ചത്. യുവതിയോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇത്തരം സംഭവങ്ങള്‍ ബിജെപിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചു.
ನಿನ್ನ ಗಂಡ ಬದುಕಿದ್ದಾನೆ ತಾನೇ?: ಹಣೆಗೆ ಬೊಟ್ಟು ಇಟ್ಟುಕೊಂಡಿಲ್ಲವೆಂದು ಮಹಿಳೆಯ ನಿಂದಿಸಿದ ಸಂಸದ ಮುನಿಸ್ವಾಮಿ#muniswamy pic.twitter.com/hvinI9VJ8T
— Prajavani (@prajavani) March 8, 2023
















Discussion about this post