ഒഡീഷ: മക്കള്‍ ഉപേക്ഷിച്ചതോടെ ഒറ്റപ്പെട്ട 70കാരനും 65 കാരിയും ജീവിതത്തില്‍ ഒന്നിച്ചു. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളാണ് വിവാഹിതരായത്. 70 കാരന് ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. മക്കള്‍ക്ക് ഇവരെ വേണ്ടാതായതോടെയാണ് ഈ തീരുമാനം.
തേജസ്വനിയ്ക്ക് മൂന്നു മക്കളുണ്ട്. നാലു വര്‍ഷം മുന്‍പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. മക്കള്‍ തേജസ്വനിയെ ഗ്രാമത്തില്‍ തനിച്ചാക്കി നഗരങ്ങളിലേക്ക് താമസം മാറിയതോടെ അവര്‍ ഒറ്റയ്ക്കായി. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു മിശ്രയും.
ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. മിശ്രയുടെ പ്രണയാഭ്യര്‍ഥനയോട് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹവും നടന്നു.
Discussion about this post