ന്യൂഡല്‍ഹി: പക്കാ സിനിമാ സ്റ്റൈലില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്ന് ചാടി മോഷ്ടാവിനെ പിടിച്ച പോലീസ് കോണ്‍സ്റ്റബിളിന് അഭിനന്ദന പ്രവാഹം. മാല മോഷ്ടാവിനെ കൈയോടെ പിടികൂടിയ ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ സത്യേന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
യുവതിയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഷഹബാദ് ഡയറി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സത്യേന്ദ്ര മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടാവ് കുതറിയോടാന്‍ കഴിയാവുന്നവിധം ശ്രമിച്ചെങ്കിലും സത്യേന്ദ്ര വട്ടം കയറിപ്പിടിക്കുകയായിരുന്നു. കള്ളനെ പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.
എതിര്‍വശത്ത് നിന്ന് ബൈക്കില്‍ മോഷ്ടാവ് വരുന്നത് കണ്ട സത്യേന്ദ്ര ബൈക്കിന്റെ വേഗത കുറച്ചു, പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ സത്യേന്ദ്ര ബൈക്കില്‍ നിന്ന് ചാടി വട്ടം കയറിപ്പിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഷഹബാദ് ഡയറി പോലീസ് സ്റ്റേഷനില്‍ മാല മോഷണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഇതോടെ 11 കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു.
अपनी जान की परवाह किए बगैर शाहबाद डेरी थाने के कांस्टेबल सत्येंद्र ने एक स्नैचर को गिरफ्तार किया।
इस स्नैचर की गिरफ्तारी से 11 मामले सुलझाए गए।
विधिक कार्यवाही जारी है।@dcp_outernorth#HeroesOfDelhiPolice pic.twitter.com/PceBbYpdYQ— Delhi Police (@DelhiPolice) November 24, 2022
















Discussion about this post