കോയമ്പത്തൂർ: തമിഴ്നാട്ടിലെ ശിരുവാണിയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണമരണം. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്.
റോഡിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ കാർ 150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ശിരുവാണി റോഡിൽ തൊണ്ടാമുത്തൂർ തെന്നനല്ലൂർ മാരിയമ്മൻ കോവിലിന് സമീപമായിരുന്നു അപകടമുണ്ടായത്.
തമിഴ്നാട് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്സി വിദ്യാർത്ഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാരിൽ റോഷൻ എന്ന വിദ്യാർത്ഥി മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ബാക്കി മൂന്നുപേരും കാറിനുള്ളിൽ കുടുങ്ങി കിടക്കുന്ന നിലയിലായായിരുന്നു.
കോളേജിൽ കഴിഞ്ഞദിവസം നടന്ന ഓണാഘോഷം കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽ അകപ്പെട്ടതെന്നാണ് വിവരം.
Discussion about this post