കുട്ടികളുടെ കളിചിരികളും വാശികളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. ഇപ്പോൾ അത്തരത്തിലൊരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് സൈബർ ഇടത്തു നിറയുന്നത്.
പോലീസ് ഉദ്യോഗസ്ഥയും കൊച്ചു കുട്ടിയുമാണ് വിഡിയോയിൽ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥയുടെ കൈയിൽ ലാത്തിയുണ്ട്. ഇത് തനിക്ക് തരുമോയെന്നാണ് പെൺകുട്ടിയുടെ ചോദ്യം.
കുട്ടിയുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥ മറുപടിയും നൽകുന്നുണ്ട്. കൂടാതെ, ലാത്തി കുട്ടിക്ക് കൊടുക്കാതെ ഉയർത്തിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്. ഒന്നര വയസ് കൊച്ചുമിടുക്കിയുടെ പ്രായം.
കനിഷ്ക ബിഷ്നോയ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഒരുകോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 6,91,000 ലൈക്കുകളും കിട്ടിയിട്ടുണ്ട്. വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
Discussion about this post