യുവ ടേബിള്‍ ടെന്നീസ് താരം ഡി. വിശ്വ വാഹനാപകടത്തില്‍ മരിച്ചു. 18 വയസായിരുന്നു. തമിഴ്നാട് സ്വദേശിയാണ്. വിശ്വ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ബ്രേക്ക്ഫാസ്റ്റില്‍ ഉപ്പ് കൂടി; യുവാവ് ഭാര്യയെ കൊലപ്പെടുത്തി, ക്രൂരത മകന്റെ കണ്മുന്നില്
ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുകയായിരുന്നു. 83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടമെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു.
With big dreams at such a young age, Deenadayalan had his whole life ahead of him. I extend my deepest condolences to his family. Have asked the team to extend all assistance to complete the necessary formalities. May his soul rest in peace.
— Conrad Sangma (@SangmaConrad) April 17, 2022
ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്പോ സിവില്‍ ആശുപത്രിയിലേക്ക് എത്തിക്കുംമുന്‍പേ മരണം സംഭവിച്ചു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post