ചെന്നൈ: ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന് കാമുകനെതിരെ ക്വട്ടേഷന്‍ നല്കിയ യുവതി പിടിയില്‍. മുന്‍ ദേശീയ ടെന്നീസ് ചാമ്പ്യന്‍ വാസവി ഗണേഷനാണ് പോലീസ് പിടിയിലായത്. മുന്‍ ദേശീയ ദേശീയ അണ്ടര്‍ 14 ടെന്നീസ് ചാമ്പ്യനാണ് വാസവി. ചെന്നൈ സ്വദേശിയായ നവീദ് അഹമ്മദിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് വാസവിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ ഒരു പാര്‍ക്കില്‍ വെച്ച് നവീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ക്കില്‍ വെച്ചുള്ള സംസാരത്തിനിടയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം നവീദ് പകര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചിത്രം ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങാതെ കടന്നു കളയുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാന്‍ വേണ്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് വാസവി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാസവിയുടെ കൂട്ടുകാര്‍ നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഫോണ്‍ തിരികെ വാങ്ങിച്ചു. തുടര്‍ന്ന് നവീദിനെ വിട്ടുകിട്ടണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് സുഹൃത്തക്കളെ വിളിച്ച് ക്വട്ടേഷന്‍ സംഘം ആവശ്യപ്പെട്ടു. പക്ഷേ സുഹൃത്തുക്കള്‍ പണം നല്കാന് തയ്യാറാവാത്തതിനെ തുടര്‍ന്ന് സംഘം നവീദിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ വിവരം പുറത്തറിഞ്ഞത്.
Discussion about this post