ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പതിനെട്ടവും പുറത്തെടുത്ത് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
കിഴക്കന്‍ ഡല്‍ഹിയിലെ ആം ആദ്മി കൗണ്‍സിലറായ ഹസീബ് ഹസന് അഴുക്കുചാല്‍ വൃത്തിയാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
WATCH: Drama peaks as MCD elections come closer, AAP corporator turns Anil Kapoor from Bollywood movie Nayak.
AAP corporator Hasib Al Hassan Jumps into a drain in East Delhi to clean it, takes a milk bath later. 😂😂 pic.twitter.com/1lOwV6tATX
— Prashant Kumar (@scribe_prashant) March 22, 2022
ശാസ്ത്രി പാര്ക്കിന് സമീപമുള്ള അഴുക്ക് ചാലാണ് ഹസീബ് വൃത്തിയാക്കിയത്. വെളുത്ത കുര്‍ത്തയണിഞ്ഞ് ഹസീബ് നെഞ്ചൊപ്പമുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതാണ് വീഡിയോ.
ശേഷം അനുയായികള്‍ ഇദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നുമുണ്ട്. ബിജെപി അംഗമായ അനില്‍കുമാര്‍ ബാജ്പേയ് ആണ് ഇവിടുത്തെ പ്രാദേശിക എം.എല്‍.എ. മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി പലതവണ ഉദ്യോഗസ്ഥരെയും നേതാക്കളെയും സമീപിച്ചതാണെന്നും ഫലമുണ്ടാകാത്തതിനാലാണ് താന്‍ സ്വയം ഇത് വൃത്തിയാക്കാനിറങ്ങിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
Discussion about this post