രക്ഷപ്പെടുത്തിയ വനപാലകന്റെ കാലില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മനസ് നിറയ്ക്കുന്നത്. തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
Love has no language. A baby elephant hugging a forest officer. The team rescued this calf & reunited with mother. pic.twitter.com/BM66tGrhFA
— Parveen Kaswan, IFS (@ParveenKaswan) October 14, 2021
പരിക്കേറ്റ് വനത്തില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന കുട്ടിയാനയെ തമിഴ്നാട് വനപാലക സംഘമാണ് അമ്മയാനയുടെ അടുത്തെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. പിന്നാലെയാണ്, അടുത്ത് നില്ക്കുന്ന വനപാലകന്റെ കാലില്‍ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുന്ന ചിത്രം വൈറലായത്.
— Basha Nasir (@BashaNasir91) October 14, 2021
ഉദ്യോഗസ്ഥന് സ്നേഹത്തോടെ കുട്ടിയാനയെ നോക്കുന്നതും ചിത്രത്തില്‍ കാണാം. ഫോട്ടോ ഇതുവരെ ആയിരത്തിലേറെപ്പേര്‍ റിട്വീറ്റ് ചെയ്തുകഴിഞ്ഞു. യഥാര്‍ഥ സ്നേഹം എന്നാണ് ചിലര്‍ ചിത്രത്തിന് കമന്റ് ചെയ്തത്.
Discussion about this post