മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും സ്നേഹവും വാത്സല്യവുമെല്ലാം ഇഴചേര്‍ന്നിട്ടുണ്ട്. അമ്മയുടെ സ്നേഹവും ലാളനയും ഏതൊരു ജീവിയിലും തുല്യമായ അളവിലാണ് കാണപ്പെടുക. ഇത്തരത്തില്‍ ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും നോവുമെല്ലാം ചേര്‍ന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഒരു അമ്മയാനയുടെ നോവാണ് നെറ്റിസണ്‍സിന്റെ കണ്ണുനിറയ്ക്കുന്നത്. അടക്കം ചെയ്ത കുട്ടിയാനയുടെ കുഴിമാടത്തിനരികെ എത്തിയ അമ്മയാനയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
I had tears…
The calf of this female elephant died within hours of being born.
After post-mortem it was buried. Mother came looking for it. She will grieve for days before moving on in life.The feeling of love that a mother has towards her children is inexpressible🙏🙏 pic.twitter.com/puoJhLqY0k
— Susanta Nanda (@susantananda3) February 5, 2024
ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ ചിത്രം എക്സിലൂടെ പങ്കുവെച്ചത്. അമ്മയാനയുടെ ഈ പിഞ്ചോമന ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ചെരിഞ്ഞിരുന്നു. പിന്നീട് വനപാലകര്‍ കുട്ടിയാനയുടെ പോസ്റ്റമോര്‍ട്ടം നടത്തി സംസ്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടിയാനയെ തേടി അമ്മയാന വന്നതെന്ന് സുശാന്ത കുറിക്കുന്നു.
‘എനിക്ക് കണ്ണുനീര് വന്നു, ജനിച്ച് മണിക്കൂറുകള്‍ക്കകം ഈ ആനയുടെ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ അതിനെ തേടി വന്നു. ജീവിതവുമായി മുന്നോട്ട് പോകാനാവുന്നതുവരെ ഇനി ദിവസങ്ങളോളം അവള് വിഷമിക്കും. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്,’ – എന്നാണ് സുശാന്ത എക്സില്‍ കുറിച്ചത്. ഈ ചിത്രത്തിന് നിരവധി പേരാണ് സ്നേഹവും നോവും അറിയിച്ച് എത്തിയിരിക്കുന്നത്.
Discussion about this post