ന്യൂഡല്‍ഹി : കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 168പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം സി-17 ഗാസിയാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. സംഘത്തില്‍ 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന് പൗരന്മാരുമുണ്ട്.
കാബൂളില്‍ നിന്ന് ഒഴിപ്പിച്ച 222 പേര് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലായി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ട് നേപ്പാള്‍ സ്വദേശികളും തജിക്കിസ്ഥാനികളും 135 ദോഹ സ്വദേശികളുമാണ് എത്തിയത്. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ വേഗത്തിലാക്കി.
കാബൂളില്‍ നിന്നും പ്രതിദിനം രണ്ട് സര്‍വീസുകള്‍ വീതം നടത്താന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചതായാണ് വിവരം. രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇതിനിടെ ഇന്ത്യന്‍ സംഘത്തോടൊപ്പം ഡല്‍ഹിയിലേക്ക് വരാന്‍ തയ്യാറായ 72 അഫ്ഗാന് സ്വദേശികളെ താലിബാന് മടക്കി അയച്ചു.
Discussion about this post