പട്ന: നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവര്‍ മൂവരും സഹോദരങ്ങളാണ്. കൂട്ടത്തിലുണ്ടായ ബന്ധുവിന് പരിക്കേറ്റു. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന് സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. ബന്ധു മുഹമ്മദ് തമന്നക്ക്(23) ആണ് പരിക്കേറ്റത്.
ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം. മല്മാല് ഗ്രാമമാണ് ഇവരുടെ നാടെങ്കിലും എല്ലാവരും മുംബൈയിലാണ് ജീവിക്കുന്നത്. മുഹറം ആഘോഷത്തിന് നാട്ടിലെത്തിയവരാണ് എല്ലാവരും. ഹെല്‍മറ്റില്ലാതെയായിരുന്നു നാല് പേരും ബൈക്കില്‍ സഞ്ചരിച്ചത്. അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post