ചെന്നൈ: നടിയും മോഡലുമായ മീര മിഥുനെതിരെ പോലീസ് കേസെടുത്തു. ദളിത് സമുദായങ്ങളെ അപമാനിച്ചു സംസാരിച്ചെന്ന പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) ഭാരവാഹി വണ്ണിയരശ് ആണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കലാപത്തിന് ആഹ്വാനം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മീരയ്‌ക്കെതിരെ കേസെടുത്തത്. ഈ മാസം ഏഴിനു മീര അപ്ലോഡ് ചെയ്ത വീഡിയോയില്‍ ദളിത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് ആരോപണം.

ദളിത് വിഭാഗത്തിലുള്ളവരെല്ലാം കുറ്റവാളികളാണെന്നും തമിഴ് സിനിമാ മേഖലയില്‍നിന്ന് ദളിത് വിഭാഗത്തിലുള്ള സംവിധായകരെ പുറത്താക്കണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. ഇതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.














Discussion about this post