ന്യൂഡല്‍ഹി : കോവിഡ് വ്യാപന തോട് കണക്കാക്കുന്ന ആര് വാല്യു രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും മുകളില്‍. വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് 1.01 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 0.93 ആയിരുന്നു. രോഗവ്യാപനത്തോത് കൂടുതലായ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
1.31 ആര് വാല്യു ഉള്ള മധ്യപ്രദേശാണ് പട്ടികയില്‍ മുന്നില്‍. ഹിമാചല്‍ പ്രദേശ്,നാഗാലാന്‍ഡ് എന്നിവരാണ് തൊട്ടടുത്ത സംസ്ഥാനങ്ങള്‍. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇത് 1.06 ആണ്. എന്നാല്‍ ആര്-വാല്യു ഉയരുന്നതുകൊണ്ട് അപകടസാധ്യത കൂടുതലാണെന്ന് പറയാന്‍ കഴിയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രതിദിന കേസ് വളരെ കുറച്ചുമാത്രം രേഖപ്പെടുത്തുന്ന മധ്യപ്രദേശില്‍ ആര് വാല്യു കൂടുതലാണെന്നതാണ് ഇതിനുദ്ദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഇത് 0.7ലേക്ക് താഴ്ന്നിരുന്നു.
അതോടൊപ്പം തന്നെ ആര് വാല്യു കൂടുന്നുവെന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ റെഡ് സോണില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗികളുടെ എണ്ണത്തിലെ വര്‍ധനവ്, മരണസംഖ്യ ഉയരുന്നത്, ആശുപത്രിയിലെ കിടത്തിചികിത്സ തേടുന്ന രോഗികളുടെ എണ്ണം എന്നിവയാണ് കോവിഡ് സ്ഥിതി സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലിന് ഉപയോഗിക്കുന്നത്.
Discussion about this post