കാന്‍പൂര്‍ : കല്ല്യാണച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ കാണാതായതിനെത്തുടര്‍ന്ന് വിവാഹത്തിനെത്തിയ അതിഥികളിലൊരാളുമായി യുവതിയുടെ വിവാഹം നടന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.
പരസ്പരം മാല ഇടീക്കുന്ന ചടങ്ങിന് ശേഷമായിരുന്നു വരന്റെ അപ്രതീക്ഷിതമായ ‘കാണാതാകല്‍ ‘. ഏറെ സമയം തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഒളിച്ചോടിയതാണെന്ന് മനസ്സിലായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനെത്തിയ അതിഥികളില്‍ നിന്ന് ഒരാളെ കണ്ടെത്തുകയായിരുന്നു. ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച ശേഷമായിരുന്നു വിവാഹം. ഇതോടെ നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ യുവതിയുടെ വിവാഹം നടന്നു.
സംഭവത്തെത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ മുന്‍ വരന്റെ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. കാണാതായ മകനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വരന്റെ അച്ഛനും പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവാവ് ഒളിച്ചോടിയതിന് പിന്നിലെ കാരണം പിടികിട്ടിയിട്ടില്ല.
Discussion about this post