ചെന്നൈ: രണ്ടാം തവണയും കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസയറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്.
സഹോദരന് പിണറായി വിജയന് ആശംസകള്‍ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘കേരളാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സഹോദരന് പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു”. സ്റ്റാലിന് ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി.
സഹോദരന് സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്.
ഇരുവരുടേയും ട്വീറ്റിന് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയിട്ടുള്ളത്.
സഹോദരങ്ങളേ, സഖാക്കളേ എന്നാണ് ഭൂരിപക്ഷവും കമന്റ് ചെയ്തിരിക്കുന്നത്.
രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. നടന് മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന് അഭിനന്ദനങ്ങള്‍,’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഗവര്‍ണറാണ് മുഖ്യമന്ത്രിക്കും മറ്റു 20 മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ‘സഗൗരം’ ആണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post