ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വരൂപിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കിയതായി പരാതി. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് അപ്രത്യക്ഷമായിരിക്കുന്നതെന്ന് അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളില്‍ വാദിച്ചിരുന്ന സന്യാസികള്‍ വെളിപ്പെടുത്തുന്നു.
മോഡി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളില്‍ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും സന്യാസിമാര്‍ ആവശ്യപ്പെടുന്നു.
രാമക്ഷേത്രത്തിനായി പിരിച്ച തുക ബിജെപി സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി, ആര്‍എസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞു.
People involved from the beginning with the Ayodhya temple movement accuse the BJP of swallowing 1400 Crores collected for the temple, Modi of appropriating 'credit' & more ominously talk of the mysterious 'murder' of several leaders of Ayodhya movement! pic.twitter.com/q9aiOabXHB
— Prashant Bhushan (@pbhushan1) September 9, 2020
Discussion about this post