ജയ്പൂര്‍: രാജസ്ഥാന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥീരീകരിച്ച വിവരം അറിയിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് അറിയിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ് അദ്ദേഹം. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം രാജസ്ഥാനില്‍ പുതുതായി 1553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 86227 ആയി ഉയര്‍ന്നു. 14 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1095 ആയി ഉയര്‍ന്നു. നിലവില്‍ 13912 ആക്ടീവ് കേസുകളാണ് ഉള്ളത്.
State president of BJP in Rajasthan, Satish Poonia tests positive for #COVID19. He is asymptomatic and under home-isolation, as advised by doctors. pic.twitter.com/dt01ECZd6m
— ANI (@ANI) September 4, 2020
Discussion about this post