കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്നും തല്ക്കാലികമായി സോഷ്യല്‍മീഡിയയോട് ഗുഡ്ബൈ പറയുകയാണെന്നും ഖുശ്ബു സുന്ദര്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം വിടപറഞ്ഞ് രംഗത്തെത്തിയത്.
‘ഇന്ന് രാവിലെ കണ്ണിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ കുറച്ചുദിവസം ഞാന്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കില്ല. പെട്ടെന്നു തന്നെ തിരിച്ച് വരും.’ പുറത്തിറങ്ങുന്നുണ്ടെങ്കില്‍ മാസ്ക് ധരിക്കാന്‍ മറക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഖുശ്ബു ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ലോക്ഡൗണില്‍ വര്‍ക്ക് ഔട്ട് വിശേഷങ്ങളും കുടുംബചിത്രങ്ങളും ബ്യൂട്ടി ടിപ്പുകളും പങ്കുവെച്ച് ഖുശ്ബു സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. മക്കളായ അവന്തിക, അനന്ദിത എന്നിവരുടെ ചിത്രങ്ങളും അമ്മയുടെ ചിത്രവും ഖുശ്ബു പങ്കുവെച്ചിരുന്നു.
Hi friends, will be inactive for a while as I had to go under a knife for my eye this morning.. promise to be back soon. Take care, wear a mask if heading out and maintain a distance. ❤ pic.twitter.com/K7d5plvsym
— KhushbuSundar ❤️ (@khushsundar) August 19, 2020
Discussion about this post