മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെ പരിശോധനാഫലം നെഗറ്റീവായെന്ന് വ്യാജവാര്‍ത്ത പ്രചരിക്കുന്നു. ബിഗ്ബി തന്നെയാണ് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കിയത്. വാര്‍ത്ത വ്യാജവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 ദിവസമായി ചികിത്സയിലാണ് ബിഗ്ബി.
ഈ മാസം 11നാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഐശ്വര്യറായ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കുടുംബത്തിലെ നാല് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ ബംഗ്ലാവുകള്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അണുവിമുക്തമാക്കുകയും പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടുത്തെ ജീവനക്കാരുടെ എല്ലാം കൊവിഡ് പരിശോധനഫലം നെഗറ്റീവാണ്.
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020












Discussion about this post