ഗുജറാത്ത്: കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി നേതാവിന്റെ പിറന്നാള്‍ ആഘോഷം. സാമൂഹിക അകലം, മാസ്‌ക് എന്നിവയൊന്നും ഇല്ലാതെയായിരുന്നു നേതാവിന്റെ പിറന്നാള്‍ ആഘോഷം.
ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. ബിജെപി ജില്ലാ കണ്‍വീനര്‍ കന്‍വാല്‍ പട്ടേലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
കന്‍വാല്‍ വാള്‍ കൊണ്ട് കേക്ക് മുറിക്കുന്നതിനിടെ സുഹൃത്ത് മദ്യക്കുപ്പി പൊട്ടിച്ച് മദ്യം ചിതറിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കന്‍വാല്‍ പട്ടേലിന് പുറമെ ബിജെപി ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മെഹ്രയും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്.
നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തിരിക്കുന്നത്. പരസ്പരം മദ്യം ചീറ്റിക്കുന്നതും ആര്‍ത്ത് വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
तलवार से काटा केक,
शराब की महेफील और बिना सोशल डिस्टन्स के मज़ा ले रहे है ये है,
जीस का जन्मदिन हे वो है, महीसागर ज़िले का बीजेपी का कन्वीनर कवन पटेल हैं। @SP_Mahisagar @BJP4Gujarat pic.twitter.com/rkcF8AlsvV— Gopi Maniar ghanghar (@gopimaniar) July 11, 2020















Discussion about this post