ലോക്ക് ഡൗണില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, ബോറടി കുരങ്ങന്മാര്ക്കും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ടെറസില്‍ ഇരുന്ന് പട്ടം പറത്തുന്ന കുരങ്ങന്മാരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ആരോ ഒരാള്‍ ടെറസിലിരുന്ന് പട്ടം പറത്തുന്നതാണെന്ന് ആദ്യ ദൃശ്യങ്ങളില്‍ നിന്ന് തോന്നുന്നത്. എന്നാല്‍ ശ്രദ്ധി്ച് നോക്കുമ്പോഴാണ് പട്ടം പറത്തുന്നത് കുരങ്ങനാണെന്ന് വ്യക്തമാകുന്നത്. അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങന് തന്റെ കൈയ്യിലാക്കുകയും ചെയ്യുന്നുണ്ട്. ‘ലോക്ക്ഡൗണ്‍ പരിണാമത്തിന് വേഗം കൂട്ടും…കുരങ്ങന് പട്ടം പറത്തുകയാണ്. അതെ, തീര്‍ച്ചയായും കുരങ്ങന്തന്നെ’- എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ ഷെയര്‍ ചെയ്തത്.
Evolution happening fast due to lockdown😂
Monkey flying a kite. Yes it’s a monkey for sure😁 pic.twitter.com/6W8MtpPK43
— Susanta Nanda IFS (@susantananda3) April 16, 2020
Discussion about this post