മുംബൈ: ബോളിവുഡ് താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ഹര്‍ജിയിലാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
വിസ്താരം നടക്കുന്ന ഏപ്രില്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും വാറന്റില്‍ നിര്‍ദേശിക്കുന്നുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ രാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് സമാജ്വാദി പാര്‍ട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു.
Discussion about this post