ഗാന്ധിനഗര്‍: അപകടത്തില്‍ കൈകളും ഒരു കാലും നഷ്ടപ്പെട്ടപ്പോള്‍ ജീവിതം അവിടെ അവസാനിച്ചു എന്ന് ചിന്തിച്ച് വിഷമിക്കാതെ, വിധിയെ പോരാടി മുന്നോട്ട് കുതിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശി ശിവം സോളങ്കി. 13-ാം വയസിലാണ് ജീവിതത്തെ വഴിയാധാരമാക്കിയ അപകടം നടന്നത്.
കൈകള്‍ നഷ്ടപ്പെട്ടപ്പോള്‍ ശിവ കൈമുട്ടുകള്‍ കൊണ്ട് എഴുതാന്‍ പരിശീലിച്ചു. കൈമുട്ട് കൊണ്ട് എഴുതി പത്താം ക്ലാസില്‍ 81ശതമാനം മാര്‍ക്ക് നേടി. ഇന്ന്, കൈമുട്ടുകള്‍ കൊണ്ട് 12-ാം ക്ലാസ് പരീക്ഷയെഴുതാന്‍ ഒരുങ്ങുകയാണ് ശിവം. ‘ഞാന്‍ തയ്യാറാണ്. ഈ വര്‍ഷവും നല്ല മാര്‍ക്ക് ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പത്താംക്ലാസില്‍ നേടിയതിനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ശിവ ആത്മവിശ്വാസത്തോടെ പറഞ്ഞു.
‘ഇത് ഒരു പരീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ ഒരുപാട് സമ്മര്‍ദത്തിന് കീഴ്പ്പെടേണ്ടതില്ല. നിങ്ങളുടെ ജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കുന്നത് ഈ പരീക്ഷയല്ല. തയ്യാറെടുക്കൂ… നന്നായി എഴുതൂ’- മറ്റു വിദ്യാര്‍ത്ഥികളോടായി ശിവയ്ക്ക് ഇപ്രകാരമാണ് പറയാനുള്ളത്. സ്കൂളില്‍നിന്ന് മകന് നല്ല സഹായം ലഭിക്കുന്നുണ്ടെന്ന് ശിവത്തിന്റെ അച്ഛന് പറഞ്ഞു.
Discussion about this post