തിരുവനന്തപുരം: കഴക്കൂട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ഈശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്കാണ് ഈ ദുരനുഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.
കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ മുറിയുടെ പുറത്ത് പോയ തക്കം നോക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചു കീറി. കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ലാബിലേക്ക് പോയ അമ്മ തിരികെ എത്തിയപ്പോള്‍ ആണ് പീഡന ശ്രമം പുറത്തറിയുന്നത്.
രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്.
rape attempt hospital
















Discussion about this post