ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.
സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നു തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നൽകിയത് എന്തിനെന്ന് കോൺഗ്രസ് ചോദിച്ചു.
കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും, ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നത്.
















Discussion about this post