ആലപ്പുഴ: ആലപ്പുഴയിൽ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ. മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കളര്‍കോട് സ്വദേശി എസ്. സന്തോഷ്‌കുമാർ ആണ് മരിച്ചത്. .
44 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷന്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട ഭാഗത്താണ് സന്തോഷ് കുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടത്.
ചൊവ്വാഴ്ച ജിഡി ഡ്യൂട്ടിയിലായിരുന്ന സന്തോഷ് കുമാര്‍ രാവിലെ മുതല്‍ രാത്രി 9 വരെ സ്റ്റേഷനിലുണ്ടായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടത്.
സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കുന്നത് എന്നാണ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ പറയുന്നത്.
















Discussion about this post