മുംബൈ: മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. സുധീറിനും മറ്റു 11 പേർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് വൈദികന്‍ ഫാ. സുധീര്‍.
സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുവെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും പരിപാടിയില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം നാഗ്പൂരിലെ ഷിഗോഡിയിലെ വീട്ടിലെത്തിയതെന്നും ഫാ. സുധീര്‍ പറഞ്ഞു.
‘ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വീട്ടിലെത്തിയത്. വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ക്രിസ്മസ് കൂടിയായതിനാല്‍, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ക്രിസ്മസ് ഗാനങ്ങളും പാടിയിരുന്നു.’
‘ ശേഷം, പിറന്നാളുമായി ബന്ധപ്പെട്ട സന്ദേശം നല്‍കി. വീട്ടുകാരുടെ കുടുംബാംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മതപരിവര്‍ത്തനമൊന്നും ഇവിടെ നടന്നിട്ടില്ല. കുട്ടികള്‍ പാട്ട് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്നതിനിടെയാണ് വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് എന്ന് ഫാ. സുധീര്‍ പറഞ്ഞു.
‘ 40ഓളം പേര്‍ വീടിനു പുറത്തുണ്ടായിരുന്നു. തൊട്ടു പിന്നാലെ പൊലീസും എത്തി. ഭക്ഷണം കഴിക്കാനിരിക്കെ അതേപടി തന്നെ പൊലീസ് ഞങ്ങളെ വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു’ ഫാ. സുധീര്‍ കൂട്ടിച്ചേർത്തു.
















Discussion about this post