കൊച്ചി: കൊച്ചി മേയര്‍ പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത് എന്നും ദീപ്തി പറഞ്ഞു.
ജയിച്ചുവന്ന 46 കൗണ്‍സിലര്‍മാരോടൊപ്പമാണ് താന്‍. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവരത്തിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും ദീപ്തി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നയിക്കണം എന്ന് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചു. പിന്നീട് മാറ്റിയിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് അത്തരം ഒരു തീരുമാനം എടുത്തവരാണ് എന്നും ദീപ്തി കൂട്ടിച്ചേർത്തു.
പ്രത്യേകിച്ച് ഒന്നും പറയാനില്ല. മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും എന്നും ദീപ്തി പറഞ്ഞു.
















Discussion about this post