ന്യൂഡല്‍ഹി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അത് ദീപ്തി മേരി വര്‍ഗീസ് അംഗീകരിക്കണമെന്ന് കോൺഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
പാര്‍ട്ടി തീരുമാനം അത് അന്തിമമാണ്. തീരുമാനത്തില്‍ അപാകതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണ് എന്നും പാര്‍ട്ടി തീരുമാനത്തെ ദീപ്തി അംഗീകരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചു നിന്ന സഹോദരി എന്ന നിലയില്‍ ദീപ്തി മേയര്‍ പദവി ആഗ്രഹിച്ചു എങ്കില്‍ തെറ്റു പറയാനാകില്ല എന്നും വിഷമം ഉണ്ടായതും തെറ്റാണെന്ന് പറയാനാകില്ല എന്നും പക്ഷെ പാര്‍ട്ടി ഒരു തീരുമാനമെടുത്താന്‍ അംഗീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
















Discussion about this post