തിരുവനന്തപുരം; ഭൂട്ടാൻ കാർ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. നടൻ ദുൽഖറിനെ നോട്ടീസ് നൽകി വിളിപ്പിക്കും.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കള്ളപ്പണം ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
















Discussion about this post