തൃശൂര്‍: 10 ദിവസത്തിനുള്ളിൽ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കില്‍, പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.
പ്രസിഡന്റും വൈസ് പ്രസിഡന്റും അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കുമെന്നും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം, മതേതര ജനാധിപത്യ സംവിധാനം നാട്ടില്‍ പുലരണം എന്നാണ്, ഇവര്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ടു ചെയ്തു എന്നു മനസ്സിലായപ്പോള്‍ തന്നെ രാജിവെക്കണമായിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
















Discussion about this post