മലപ്പുറം: ഭക്ഷ്യവിഷബാധയെ തുടർന്ന് 35ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ആണ് സംഭവം. അരീക്കോട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
















Discussion about this post