കൊച്ചി: കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ബിന്ദു മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു.
മതപരിവര്‍ത്തനത്ത ശ്രമം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.
മകള്‍ ആലുവ യുസി കോളജില്‍ പഠിക്കുന്ന സമയത്ത് 24കാരനായ റമീസുമായി പരിചയത്തിലായതായും വിവാഹ വാഗ്ദാനം നല്‍കി ശാരീരിക പീഡനം, തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയമാക്കിയതായും അമ്മ പരാതിയില്‍ പറയുന്നു.
മതം മാറിയാലേ വിവാഹം കഴിക്കൂ എന്നും, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തുവെന്നും മതം മാറാന്‍ അവളെ റമീസിന്റെ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിക്കുകയും മാനസികവും ശാരീകവുമായി പീഡിപ്പിക്കയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
















Discussion about this post