തൃശൂർ: സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ജില്ലയിലെ മാളയിലാണ് സംഭവം.
വണ്ടിയിലെ കുരുന്നുകളുടെ ജീവിതം സുരക്ഷിതമാക്കിയതിന് ശേഷമാണ് ഡ്രൈവർ ജീവൻ വെടിഞ്ഞത്.
മാള കുരുവിലശ്ശേരി സ്വദേശിയും പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ സ്കൂൾ ബസ് ഡ്രൈവറുമായ സഹദേവനാണ് കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്കാണ് സംഭവം.
കുഴഞ്ഞുവീണ സഹദേവനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.














Discussion about this post