കോഴിക്കോട്: അമിതവേഗതയിൽ റോഡിലൂടെ കുത്തിച്ചുപാഞ്ഞ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞു. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ഓടുന്ന സിഗ്മ ബസാണ് തടഞ്ഞുവെച്ചത്.
പേരാമ്പ്ര സ്റ്റാന്റിലെത്തിയ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടയുകയായിരുന്നു. ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾക്കും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലായിരുന്നു ബസ് സര്‍വീസ് നടത്തിയത്.
വൈകീട്ടോടെയായിരുന്നു സംഭവം. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിന് സമീപം ഹോണ്‍ മുഴക്കി തെറ്റായ ദിശയില്‍ അമിത വേഗതയിൽ എത്തിയ ബസ് കുട്ടികളെ ഇടിക്കുന്ന തരത്തില്‍ വെട്ടിച്ച് ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഡ്രൈവർ വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞത്.
Discussion about this post