ശ്രീനഗര്‍: ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായതിൽ ഒമര്‍ അബ്ദുള്ള പ്രതിഷേധം അറിയിച്ചു.
എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ ശ്രീനഗറില്‍ നിന്നു സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുന്നുവെന്നു അദ്ദേഹം പറയുന്നു.’വെടിനിര്‍ത്തലെന്നു പറഞ്ഞിട്ട് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു!’- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
വിഡിയോ പങ്കിട്ട പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടുണ്ട്. ‘ഇതൊരു വെടിനിര്‍ത്തല്‍ കരാറല്ല. ശ്രീനഗറിന്റെ മധ്യത്തിലുള്ള വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തുറന്നു’- എന്നും അദ്ദേഹം കുറിച്ചു.
















Discussion about this post