ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പിന്‍വലിച്ച പാകിസ്താന്‍ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ നിലവില്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനടുത്തുള്ള ആക്രമണ ശ്രമമാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
Discussion about this post