ഇന്ത്യ പാകിസ്താൻ സംഘർഷം നടന്നുകൊണ്ടിരിക്കെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍.
കേരളത്തില്‍ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാന്‍ മടിയുള്ളവര്‍ ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് അത്ര വെടിപ്പല്ലെന്ന് പ്രശാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംഘര്‍ഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നും ഒത്തൊരുമ കാത്ത് സൂക്ഷിക്കുക എന്നും പ്രശാന്ത് നായര്‍ പര്
കുറിപ്പ് വായിക്കാം:
യുദ്ധത്തിന്റെ ശൗര്യവും, ത്യാഗവും, വേദനകളും നിറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്ന ബാല്യകാലമാണെനിക്ക് അപ്പൂപ്പന്മാര്‍ രണ്ടാളും പട്ടാളക്കാരായിരുന്നു. അച്ഛന്റെ അച്ഛന്‍ ശ്രീ. കുഞ്ഞിരാമന്‍ നായര്‍ നേരത്തെ അന്തരിച്ചു. അമ്മയുടെ അച്ഛന്‍, റിട്ട. ക്യാപ്റ്റന്‍ ശങ്കരന്‍ നായര്‍, ഷെല്ല് കൊണ്ട പരിക്കുകള്‍ തടവി പറഞ്ഞ് കേട്ട യുദ്ധകഥളിലൊക്കെ അഭിമാനത്തോടെ എടുത്ത് പറയുമായിരുന്ന ഒന്നുണ്ട് യുദ്ധസമയത്തെ ഭാരതീയരുടെ ഐക്യം. നമ്മളില്‍ ഒരാളെ തൊട്ടാല്‍ നമ്മള്‍ ഒരുമിച്ച് നിന്ന് തിരിച്ചടിക്കുന്നതിന്റെ രോമാഞ്ചപ്പെടുത്തുന്ന സത്യകഥകള്‍..
ഇനി ഒരു കാര്യം പറയട്ടെ. ഈ യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും, വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ജാതിയും മതവും സിന്ദൂരത്തിന്റെ ബിംബവും.. എന്തൊക്കെ വിവരക്കേടുകള്‍! ദേശവിരുദ്ധ ലൈന്‍ എടുത്തിട്ടാണെങ്കിലും ഒരല്‍പം ശ്രദ്ധ പിടിച്ച് പറ്റാം എന്നാണെങ്കില്‍ വളരെ കഷ്ടം എന്നേ പറയാനുള്ളൂ.
അവനവന്റെ നിലനില്‍പും അസ്തിത്വവും ഭാരതീയന്‍ എന്ന ഒരു വാക്കിലാണെന്ന് ആദ്യം മനസ്സിലാക്കണം, വല്ലാതെ തലമറന്ന് എണ്ണ തേക്കരുത്. കേരളത്തില്‍, നമ്മുടെ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാന്‍ മടിയുള്ളവര്‍, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് അത്ര വെടിപ്പല്ല. സംഘര്‍ഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നത്. ഒത്തൊരുമ കാത്ത് സൂക്ഷിക്കുക എന്നത്.
















Discussion about this post