കണ്ണൂര്‍: കെ സുധാകരന്‍ എംപിയെ പിന്തുണച്ചുകൊണ്ട്
കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകൾ.
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്ററുകൾ.
‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’, ‘താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്.
കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും സുധാകരനെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.















Discussion about this post