കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്
കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവ ഒഴിവാക്കാൻ നിർദേശം. അടിക്കടി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
നാദാപുരത്ത് ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രാദേശികമായ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹരിക്കാന്‍ ഡിവൈ എസ്പി എപി ചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















Discussion about this post