തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സിഎസ്ഐ ലോ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം.
ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനാണ് മർദനമേറ്റത്. സംഭവത്തിൽ സീനയിര്‍ വിദ്യാര്‍ത്ഥികളായ ബിനോ, വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.
നാലംഗ സംഘം അഭിറാം താസമിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ബിനോ മര്‍ദ്ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനു പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഘം ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
















Discussion about this post