കോഴിക്കോട്: കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്.
കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് എന്നിവരാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ 30 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളാണ്.
ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലുംപെട്ടാണ് മരണം സംഭവിച്ചത്.പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.
ഉത്സവത്തിൻ്റെ ഭാഗമായുള്ള എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തില്‍ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഒരു ആന അക്രമസക്തനായി മറ്റൊരു ആനയെ കുത്തി.
ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രണ്ട് ആനകളെയും തളച്ചതായാണ് വിവരം.
Discussion about this post