മസ്കറ്റ്: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഭവത്തില്‍ ഒമാനില്‍ 14 സ്ത്രീകളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ സ്ത്രീകളെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്കറ്റ് പോലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് 14 പേരും പിടിയിലായത്.
അറസ്റ്റിലായ 14 പേര്‍ക്കെതിരെയും നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുവെന്നാണ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
Discussion about this post