കടലില്‍ നിന്നുള്ള ഉല്ലാസത്തിനിടെ സ്രാവിന്റെ വായില്‍ നിന്നും തലനാരിഴയ്ക്കാണ് സഞ്ചാരി രക്ഷപ്പെട്ടത്. വെള്ളത്തില്‍ സര്‍ഫിങ്ങിനിറങ്ങിയ സഞ്ചാരിയെ വായിലാക്കാന്‍ എത്തിയതായിരുന്നു ഈ വമ്പന്‍ സ്രാവ്. എന്നാല്‍ കൃത്യമായി ലഭിച്ച ഡ്രോണ്‍ നിര്‍ദേശത്തിലൂടെയാണ് സ്രാവ് തന്നെ ലക്ഷ്യം വെച്ച് വരുന്നത് ഇയാള്‍ അറിഞ്ഞത്. ഉടന്‍ തന്നെ സഞ്ചാരി കരയെ ലക്ഷ്യം വെച്ച് നീങ്ങുകയായിരുന്നു.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണ് സംഭവം നടുക്കുന്നത്. ക്രിസ്റ്റഫര്‍ ജോയ്സ് എന്ന ഡ്രോണ്‍ നിരീക്ഷകനാണ് സ്രാവ് ഇയാളെ ലക്ഷ്യം വെച്ച് നീങ്ങുന്ന വിവിരം അറിയിച്ചത്. ഇയാള്‍ കടലിലെ ഭീമന് സ്രാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ളത്തില്‍ സര്‍ഫിങ്ങിനിറങ്ങിയ സഞ്ചാരിയെ സ്രാവ് ലക്ഷ്യം വെച്ച് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നിരീക്ഷകന് സഞ്ചാരിയെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് സഞ്ചാരി കര ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. ഇതിനിടെ സ്രാവ് ആഴക്കടലിലേക്ക് പോവുകയായിരുന്നു. എന്തായാലും കൃത്യ സമയത്ത് തന്നെ വിവരം ലഭിച്ചത് കൊണ്ട് ഇയാള്‍ സ്രാവില്‍ നിന്നും രക്ഷപ്പെട്ടു.
സ്രാവ് സഞ്ചാരിയുടെ അടുത്തേക്ക് വരുന്നതും പിന്നീട് ആഴക്കടലിലേക്ക് നീങ്ങുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു. സഞ്ചാരികള്‍ പലപ്പോഴും അപകടം മനസ്സിലാക്കാതെയാണ് ഉല്ലാസത്തിനായി ഇറങ്ങിത്തിരിക്കാര്. ഇതൊരു മുന്നറിയിപ്പും കൂടിയാണ് പലര്‍ക്കും.
Discussion about this post