മസ്‌കറ്റ്: ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്. നബിദിനം പ്രമാണിച്ചായിരുന്നു നടപടി. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാരില്‍ 162 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.
also read: വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നും തേങ്ങ പറിച്ചു, വീട്ടമ്മയുടെ കൈ എറിഞ്ഞ് ഒടിച്ച് കുരങ്ങന്‍, നടുക്കം
94 പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാര്‍ ഈ രാജകീയ ഉത്തരവിലൂടെ ജയില്‍ മോചിതരാകുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ (ആര്‍.ഒ.പി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post