തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഇടത് മുന്നണിയ്ക്ക് വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Discussion about this post