BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ഇടയ്ക്കിടയ്ക്ക് കണ്‍കുരു നിങ്ങളെ അലട്ടാറുണ്ടോ? അറിയേണ്ടതെല്ലാം…

Asraya by Asraya
December 23, 2018
in Health
0
ഇടയ്ക്കിടയ്ക്ക് കണ്‍കുരു നിങ്ങളെ അലട്ടാറുണ്ടോ? അറിയേണ്ടതെല്ലാം…
601
VIEWS
Share on FacebookShare on Whatsapp

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്‍കുരു. അണുബാധ കാരണമോ നീര്‍കെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടര്‍ന്ന് നല്ല വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യുന്നതാണ് കണ്‍കുരു. ഇതിനെന്തൊക്കെയാണ് ചികിത്സകളെന്നും, ഈ രോഗാവസ്ഥയെപ്പറ്റിയുമൊക്കെ വിവരിക്കുകയാണ് ഇന്‍ഫോ ക്ലീനിക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

സാധാരണയായി കണ്‍പോളയില്‍ കണ്‍പീലിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വേദനയുള്ള കുരുക്കളും കണ്‍പീലിയില്‍ നിന്നും കുറച്ച് മാറി വേദന ഇല്ലാത്ത കുരുക്കളുമാണ് കാണാറുള്ളതെന്നും ഇത് വലിയ രീതിയിലുള്ള അപകടകാരികളല്ലെന്നും ഇന്‍ഫോ ക്ലീനിക്ക് പറയുന്നു.

കണ്‍കുരു ഉണ്ടായാല്‍ ഒരു കാരണവശാലും കുരു പൊട്ടിക്കരുതെന്നും ചെറു ചൂടുവെള്ളം അതിന് മുകളില്‍ വെക്കാനും ഇന്‍ഫോ ക്ലീനിക്ക് കുറിച്ചു. ഇടയ്ക്കിടയ്ക്ക് ഈ രോഗം വരുന്നവര്‍ പ്രമേഹ പരിശോധനയും കണ്ണ് പരിശോധനയും നടത്താനും ഇവര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘വായുവിലെ പൊടിപടലങ്ങളില്‍ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കര്‍ട്ടന്‍ പോലെ രൂപകല്പ്പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കണ്‍പോളകള്‍ ! ഇതിനുള്ളില്‍ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീര്‍ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാര്‍ത്ഥങ്ങളും നല്‍കുന്നത് ഇതേ ഗ്രന്ഥികളില്‍ നിന്നൊഴുകുന്ന സ്രവങ്ങളാണ് ! ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോള്‍ അണുബാധ മൂലമോ നീര്‍കെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടര്‍ന്ന് നല്ല വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യും. അതാണ് കണ്‍കുരു !

സാധാരണയായി കണ്‍പോളയില്‍ കണ്‍പീലിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കണ്‍പീലിയില്‍ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേല്‍പ്പിക്കത്തക്ക അപകടകരമല്ലാത്തവയാണ്.

ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോള്‍ കൈയില്‍ നിന്നും അണുബാധ ഉള്ളിലേക്ക് പടരാം. ഇതോടൊപ്പം എപ്പോഴും താരന്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലും ഇടയ്ക്കിടെ കണ്‍കുരു കാണാറുണ്ട്. കണ്ണിന്റെ പവര്‍ കൃത്യമല്ലാത്തവരില്‍ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കണ്‍കുരു ഉണ്ടാവാറുണ്ട്. കണ്‍പോളയില്‍ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവും തട്ടലുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്.

ചികിത്സ

യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക.

ചൂട് വയ്ക്കുക. ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകള്‍ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റുകള്‍ പുരട്ടേണ്ടതായും വരും.

സാധാരണഗതിയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മാറും.

നല്ല വേദനയുണ്ടെങ്കില്‍ നീര്‍ക്കെട്ടിനും വേദനക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഗുളികകളും കഴിക്കാം.

എന്നാല്‍ ചിലപ്പോള്‍ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളില്‍ ഇടയ്ക്കിടെയുള്ള തട്ട് കൂടുതലായി അനുഭവപ്പെടുകയും ചെയ്താല്‍ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അത് വളരെ ലളിതമായി ഒ.പി ചികിത്സയായി ചെയ്യാറുള്ളതാണ്.

പ്രായമായതും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീര്‍ഘകാലമായുള്ള കണ്‍കുരുവിന് ഉടന്‍ തുടര്‍പരിശോധനയും ചികിത്സയും നല്‍കേണ്ടതാണ്.

കണ്‍കുരു എങ്ങനെ തടയാം ?

ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍
പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.

വിട്ടു മാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക.

കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്‍ക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും.’

Tags: eye carefacebook postinfo clinic

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
5
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
660
ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം
Kerala News

പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്; എ എ റഹീം

March 6, 2023
8
Bhavana re entry | Bignewslive
Entertainment

കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെൺകുട്ടി; ഭാവനയുടെ റീ എൻട്രി ചിത്രത്തിന് മേജർ രവിയുടെ ‘സല്യൂട്ട്’

February 25, 2023
11
Collector Krishna Teja | Bignewslive
Kerala News

അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ

January 27, 2023
60
Load More
Next Post
കുടുംബ പ്രാരാബ്ദം തലയിലേറ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഡെലിവറി ബോയ് ആയി; ഒരു നിമിഷത്തെ അശ്രദ്ധയില്‍ ഇടിച്ച് തകര്‍ത്തത് 3 സൂപ്പര്‍ കാറുകള്‍! കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന യുവാവിന് ബാക്കിയായത് കോടികളുടെ കടം, സഹായവുമായി ഒപ്പം കൂടി നാട്ടുകാരും

കുടുംബ പ്രാരാബ്ദം തലയിലേറ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഡെലിവറി ബോയ് ആയി; ഒരു നിമിഷത്തെ അശ്രദ്ധയില്‍ ഇടിച്ച് തകര്‍ത്തത് 3 സൂപ്പര്‍ കാറുകള്‍! കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന യുവാവിന് ബാക്കിയായത് കോടികളുടെ കടം, സഹായവുമായി ഒപ്പം കൂടി നാട്ടുകാരും

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത; നവജാത ശിശുവിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത; നവജാത ശിശുവിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

‘സൗത്ത് ഇന്ത്യയില്‍ ആദ്യം കാരവന്‍ വാങ്ങിയത് ഞാന്‍ ആണ്, പക്ഷേ കാരവന്‍ എനിയ്ക്ക് അലര്‍ജിയാണ്’; ഉര്‍വ്വശി

'സൗത്ത് ഇന്ത്യയില്‍ ആദ്യം കാരവന്‍ വാങ്ങിയത് ഞാന്‍ ആണ്, പക്ഷേ കാരവന്‍ എനിയ്ക്ക് അലര്‍ജിയാണ്'; ഉര്‍വ്വശി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version