ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന് അമ്പത് കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വെള്ളിയാഴ്ച 50കോടി വാക്സിനേഷനുകള്‍ എന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചതായി ട്വിറ്ററിലൂടെ അറിയിച്ച അദ്ദേഹം ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
India soars high on #COVID19 vaccination, historic record of 50 crore doses administered to date!
कोरोना से लड़ाई में भारत ने प्राप्त की ऐतिहासिक उपलब्धि, देश ने टीकाकरण में 50 करोड़ के आँकड़े को पार किया।
सभी को बधाई एवं स्वास्थ्यकर्मियों का धन्यवाद।#SabkoVaccineMuftVaccine pic.twitter.com/3JX8Ej3GIS
— Mansukh Mandaviya (@mansukhmandviya) August 6, 2021
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എല്ലാവര്ക്കും വാക്സീന് എന്ന ക്യാമ്പയിനിലൂടെയാണ് 50കോടി എന്ന സംഖ്യയിലേക്ക് രാജ്യം എത്തിയതെന്ന് അറിയിച്ച ആരോഗ്യമന്ത്രി സംഖ്യയിലേക്ക് എത്താനെടുത്ത സമയവും വ്യക്തമാക്കി.85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്സീനുകള്‍ നല്‍കിയത്. 10-20 കോടിയിലെത്താന്‍ 45 ദിവസം വേണ്ടിവന്നു. 20-30 കോടിയിലെത്താന്‍ 29 ദിവസവും 30-40 കോടിയിലെത്താന്‍ 24 ദിവസവുമെടുത്തു. എന്നാല്‍ 50 കോടിയിലെത്താന്‍ വെറും 20 ദിവസം മാത്രമാണ് വേണ്ടിവന്നത്.
PM @NarendraModi जी के '#SabkoVaccineMuftVaccine' अभियान से आज देश ने 50 करोड़ टीकाकरण का आँकड़ा पार कर लिया है।
भारत को
0-10 करोड़ का आँकड़ा छूने में 85 दिन
10-20 करोड़ में 45 दिन
20-30 करोड़ में 29 दिन
30-40 करोड़ में 24 दिन
और 50 करोड़ टीकाकरण में केवल 20 दिन लगे pic.twitter.com/pNqcUvxEqA— Mansukh Mandaviya (@mansukhmandviya) August 6, 2021
18-44 വയസ്സിനിടയിലുള്ള 22,93,781 പേര്‍ക്ക് ആദ്യ ഡോസും 4.32.281 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും ഇതുവരെ നല്‍കിക്കഴിഞ്ഞു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ഡ്രൈവില്‍ 18-44 വയസ്സിനിടയിലുള്ള 17,23,20, 394 പേര്‍ക്ക് ആദ്യ ഡോസും 1,12,56,317 പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്സിന്, സ്ഫുട്നിക് എന്നീ വാക്സിന് ഡോസുകളാണ് നല്കി വരുന്നത്. 2.30 കോടി വാക്സിന് ഡോസുകള്‍ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post