BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

നൊന്തുപ്രസവിച്ച കുഞ്ഞിന്റെ ജീവനെടുക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍;അറിയാം, അമ്മയ്ക്ക് കൂട്ടായിരിക്കാം

Anu by Anu
January 8, 2021
in Health
0
നൊന്തുപ്രസവിച്ച കുഞ്ഞിന്റെ ജീവനെടുക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍;അറിയാം, അമ്മയ്ക്ക് കൂട്ടായിരിക്കാം
216
VIEWS
Share on FacebookShare on Whatsapp

നൊന്തുപ്രസവിച്ച കുഞ്ഞിന്റെ ജീവനെടുത്ത അമ്മമാരുടെ വാര്‍ത്തകളുമായാണ് ഈ പുതുവര്‍ഷവും പിറന്നത്. ദാമ്പത്യത്തിലെ വിള്ളലും മറ്റു കുടുംബപ്രശ്നങ്ങളും മാത്രമല്ല ഇത്തരം അമ്മമാരെ കൊലപാതകത്തിലേക്ക് നയിക്കുന്നത്. മറിച്ച് പ്രസവാനന്തര വിഷാദരോഗമെന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും വില്ലനാണ്. ഈ അവസ്ഥയെ പരിചയപ്പെടുത്തുകയാണ് ഡോ. ഷിംന അസീസ്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

നവജാതശിശുക്കള്‍ കൊല്ലപ്പെടുന്നത് കേള്‍ക്കുമ്പോള്‍ ‘അമ്മക്കിതെങ്ങനെ കഴിയുന്നു’ എന്ന് ചോദിച്ച് പോകാത്തവരില്ല. അതിനുള്ള ഉത്തരങ്ങളിലൊന്നാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന അതിസാധാരണവും അതീവസങ്കീര്‍ണവുമായ മാനസികാവസ്ഥ.

പത്തു മാസത്തെ ഗര്‍ഭകാലം ഹോര്‍മോണുകളുടെ ചാഞ്ചാട്ടങ്ങളാല്‍ സമ്പന്നമാണ്. അത് കഴിഞ്ഞ് കുഞ്ഞുവാവ വന്ന് കഴിയുമ്പോള്‍ സിനിമേലെ ചേച്ചി മാതൃത്വം മൂത്ത് കണ്ണ് നിറക്കുന്നു, മൂക്ക് ചീറ്റുന്നു, താരാട്ട് പാടുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലോ…?

അവിടെ അമ്മ കുഞ്ഞിനോട് അടുക്കാനാവാതെ അന്ധാളിക്കുന്നു, തന്റെ ജീവിതം പോയെന്ന് കരുതുന്നു, കുഞ്ഞുവാവേടെ അച്ഛനോട് വെറുപ്പ് തോന്നുന്നു, ആത്മഹത്യാപ്രവണത പോലുമുണ്ടാകുന്നു. പുതിയ അമ്മയുടെ നെഞ്ചില്‍ സഹിക്കാനാവാത്ത നോവുകള്‍ കോറിയിടുന്ന ‘പോസ്റ്റ്പാര്‍ട്ടം ബ്ലൂ’ എന്ന അവസ്ഥ വളരെ സാധാരണമാണ്. ഇത് മൂര്‍ച്ഛിക്കുമ്പോള്‍ ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന രോഗാവസ്ഥയിലേക്ക് എത്തിച്ചേരും. പ്രസവം കഴിഞ്ഞ ഏഴില്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ഈ രോഗം വളരെ തീവ്രമാണ് – നമ്മളറിയേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്.

പ്രസവശേഷമുണ്ടാകുന്ന അകാരണമായ ദു:ഖം തികച്ചും സ്വാഭാവികമാണ്. ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാല്‍ തനിയേ മാറുന്ന ഒന്ന്. എന്നിരുന്നാലും, സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഇല്ലാതാക്കാനോ ഉള്ള തോന്നലുകള്‍, കടുത്ത മാനസികസംഘര്‍ഷം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതിരിക്കുക, അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, മാറിമറിയുന്ന ഉറക്കത്തിന്റെ താളം എന്നിവയോ അതല്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞും മാറാത്ത കടുത്ത വിഷമമോ ഉണ്ടാവുകയുമാണെങ്കില്‍ മനശാസ്ത്ര ചികിത്സ അനിവാര്യമാണ്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ മരുന്നുകള്‍ തികച്ചും സുരക്ഷിതമാണ്, നല്‍കാതിരുന്നാല്‍ അപകടവുമാണ്.
പലപ്പോഴും ‘നവജാതശിശുവിനെ അമ്മ തലക്കടിച്ച് കൊന്നു’ എന്ന വാര്‍ത്തകള്‍ പലതും ഇതേ രോഗത്തിന്റെ കടുത്ത വകഭേദമായ ‘പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്’ എന്ന മാനസികാവസ്ഥയിലെത്തിയ അമ്മമാര്‍ക്ക് സംഭവിക്കുന്നതാവാം.

ആത്മഹത്യയെക്കുറിച്ചോ മറ്റോ ചെറിയൊരു സൂചന തരുന്ന അമ്മയെപ്പോലും അവഗണിക്കരുത്. ‘എന്റെ അമ്മയെ എനിക്ക് തന്നൂടായിരുന്നോ’ എന്ന് നമ്മുടെ മടിയിലുള്ള നരുന്ത് ജീവന്‍ നാളെ വളര്‍ന്ന് ചോദിക്കുക തന്നെ ചെയ്യും. അമ്മക്കും കുഞ്ഞിനും കൂട്ടാകുക. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകും. വേണ്ടത്, വീട്ടുകാരുടേയും ബന്ധുക്കളുടേയും വിരുന്നുകാരുടേയും നാട്ടുകാരുടേയും ഒരു പണിയുമില്ലാത്തപ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വരുന്ന അപ്പുറത്തെ വീട്ടിലെ കാരണവത്തിയുടേയുമെല്ലാം ഭാഗത്ത് നിന്നുള്ള സഹകരണമാണ്. ‘അവരുടെ വാക്കുക്കള്‍ അവഗണിച്ചു കൂടേ’ എന്ന് ചോദിച്ചാല്‍ തന്റേതല്ലാത്ത കാരണത്താല്‍ മനസ്സ് വിഷമിച്ചിരിക്കുന്ന അമ്മക്കത് എളുപ്പം സാധിക്കുന്ന ഒന്നാവണമെന്നില്ല.

ഇതോടൊപ്പം പറയേണ്ടതാണ് പ്രസവരക്ഷ എന്ന പേരിലുള്ള പീഡനങ്ങള്‍, കുറേ അഭിപ്രായങ്ങള്‍, ജീവിതപങ്കാളിയോടൊപ്പമുള്ള സമയം നിഷേധിക്കുന്നത്, വിനോദോപാധികള്‍ വിലക്കുന്നത്, കോമണ്‍ സെന്‍സില്ലാത്ത വിരുന്നുകാര്‍ തുടങ്ങി അമ്മക്കും കുഞ്ഞിനുമുണ്ടാകുന്ന നൂറായിരം സ്ട്രെസുകള്‍. ഇവയോടൊന്നും ചേര്‍ന്ന് പോകാവുന്ന ഒരു മാനസികാവസ്ഥയിലാകണമെന്ന് പോലുമില്ല ആ അമ്മ. അവര്‍ക്കിച്ചിരെ സൈ്വര്യം കൊടുക്കാന്‍ കനിവുണ്ടാകണം.

ഇനി ഇതെല്ലാം പോട്ടെ. നിങ്ങള്‍ ജനിപ്പിച്ച കുഞ്ഞിനെ നിങ്ങള്‍ക്ക് വേണ്ടെന്നിരിക്കട്ടെ. ആ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. നിങ്ങള്‍ക്ക് ആ കുഞ്ഞിനെ ഒരാളുമറിയാതെ നിങ്ങളുടെ ജില്ലയിലുള്ള അമ്മതൊട്ടിലില്‍ നിക്ഷേപിക്കാം, അടുത്തുള്ള അനാഥാലയത്തില്‍ ഏല്‍പ്പിക്കാം (അനാഥാലയങ്ങളുടെ ലിസ്റ്റിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യാം :
http://swd.kerala.gov.in/…/Downloadables/OTHERS/25591.pdf), ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററുകളിലോ, നിയമാനുസൃതം ദത്തെടുക്കാനോ കൊടുക്കാം.
നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആ കുഞ്ഞ് എവിടെയെങ്കിലും സ്വസ്ഥമായി, സമാധാനമായി, സന്തോഷമായി ജീവിച്ചോട്ടെ.
അതുമൊരു ജീവനാണ്…

Related Posts

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം
Kerala News

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം
Kerala News

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

February 4, 2026
6
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala News

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

February 4, 2026
4
MINISTER
Kerala News

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആശുപത്രി, ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന് ഗതാഗത മന്ത്രി

February 4, 2026
3
കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം
Kerala News

കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

February 4, 2026
3
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ
Kerala News

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

February 4, 2026
5
Load More
Next Post
Amit Raj

രണ്ട് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചപ്പോൾ 85 ശതമാനം പൊള്ളലേറ്റിട്ടും പിന്മാറാതെ മൂന്നാമത്തെ കുഞ്ഞിനെയും പുറത്തെത്തിച്ച് കേഡറ്റ് അമിത് രാജ്; അറിയാതെ പോവരുത് ഈ ജീവത്യാഗം

medicine, kottarakkara, hospital | bignewslive

'മനുഷ്യന് വായിക്കാനാവാത്ത മരുന്ന് കുറിപ്പടി'; കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ വിശദീകരണം തേടി, കയ്യക്ഷരം മോശമാണെന്ന് കുറിപ്പെഴുതിയ ഡോക്ടര്‍

covid , kerala, update | bignewslive

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കൊവിഡ്; 5325 പേര്‍ക്ക് രോഗമുക്തി, 23 മരണം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version